Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : House In Dange

Ernakulam

സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ല്‍

മൂ​വാ​റ്റു​പു​ഴ : പു​ഴ​യോ​ര​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ല്‍. മാ​റാ​ടി കാ​യ​നാ​ട് മ​കി​ടു​പാ​റ പു​ത്ത​ന്‍​പു​ര​യി​ല്‍(​പ​ടി​ഞ്ഞാ​റേ​കോ​ളു​ത്ത​റ) സു​മ​തി വാ​സു​വി​ന്‍റെ വീ​ടാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​ന്ന​ത്.

ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ടി​നു പി​ന്നി​ല്‍ മൂ​വാ​റ്റു​പു​ഴ ആ​റി​നോ​ട് ചേ​ര്‍​ന്നു​ള്ള മു​റ്റ​ത്തി​ന്റെ സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞ​ത്. വീ​ടി​നോ​ട് ചേ​ര്‍​ന്ന് മു​റ്റ​ത്ത് വി​ള്ള​ലു​ണ്ടാ​യ ഭാ​ഗം ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ സ്ഥി​തി​യി​ലാ​ണ്. മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ ഈ ​ഭാ​ഗ​ത്ത് പു​ഴ കു​ത്തി​യൊ​ഴു​കു​ക​യാ​ണ്. ആ​റം​ഗ കു​ടും​ബ​മാ​ണ് വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​ത്. ഇ​വ​രെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് മാ​റ്റി.

 

Latest News

Corehub Up